ഗാസയിലേക്ക് ദുരിതാശ്വാസ ഉപജീവന സാമഗ്രികളുമായി നാല് ട്രക്കുകൾ പ്രവേശിച്ചു
ഗാസ: റഫ ക്രോസിംഗ് കടന്ന് പ്രതിസന്ധിയിൽ അകപ്പെട്ട ഫലസ്തീനികൾക്ക് ആശ്വാസമായി വിവിധ ദുരിതാശ്വാസ സാമഗ്രികൾ നിറച്ച 4 സൗദി ട്രക്കുകൾ ഗാസ മുനമ്പിലേക്ക് എത്തിയതായി അൽ-ഇഖ്ബാരിയ ചാനൽ അറിയിച്ചു.
അൽ-അരിഷിൽ നിന്നാണ് ദുരിതാശ്വാസ ട്രക്കുകൾ ഗാസയിലേക്ക് കടക്കുന്നത്. ഭക്ഷണ പാർപ്പിട സൗകര്യങ്ങൾ ആണ് ട്രക്കുകളിൽ ഉള്ളത്.
അതേ സമയം ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാനുള്ള ആറാമത്തെ സൗദി വിമാനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന്, ചൊവ്വാഴ്ച, ഈജിപ്തിലെ അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഗാസ മുനമ്പിലെ സഹോദരങ്ങളായ ഫലസ്തീൻ ജനതയെ ആശ്വസിപ്പിക്കുന്നതിനുള്ള ജനകീയ കാമ്പെയ്‌നിന്റെ ഭാഗമായി 35 ടൺ ഭാരമുള്ള ഭക്ഷണവും പാർപ്പിട സൗകര്യങ്ങളും ഷിപ്മെന്റിൽ ഉണ്ട്.
കിംഗ് സൽമാൻ റിലീഫ് വഴിയുള്ള സാഹിം ജനകീയ കാമ്പയിനിലൂടെ ഇത് വരെയായി 49 കോടിയിലധികം റിയാൽ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa