തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇത്തിഹാദിനെ ഇനി മാർസലോ ഗല്ലാർഡോ പരിശീലിപ്പിക്കും

ജിദ്ദ : ബെൻസിമയുടെ അൽ ഇത്തിഹാദ് ഫുട്ബോൾ ടീമിനെ പ്രശസ്ത അർജന്റീന പരിശീലകൻ മാർസെലോ ഗല്ലാർഡോ പരിശീലിപ്പിക്കും.

ക്ലബുമായുള്ള ഗല്ലാർഡോയുടെ കരാർ ഒന്നര വർഷത്തോളം നീണ്ടുനിൽക്കും, ഇത് ഇത്തിഹാദ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്നാണ് കരുതപ്പെടുന്നത്.

ടീമിന്റെ സമീപകാലത്തെ ചില മോശം പ്രകടനങ്ങളെത്തുടർന്ന് പോർച്ചുഗീസ് പരിശീലകൻ നുനോ സാന്റോയുമായുള്ള കരാർ അവസാനിപ്പിച്ചതിനെ തുടർന്നാണ് മാഴ്‌സെലോ ഗല്ലാർഡോയെ ടീമിലെത്തിക്കാൻ ഇത്തിഹാദ് തീരുമാനിച്ചത്.

പരിശീലകൻ ഗല്ലാർഡോയ്ക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും ഇത്തിഹാദ് ഡയറക്ടർബോർഡ് ആശംസകൾ അറിയിച്ചു.  

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്