Saturday, September 21, 2024
Middle EastTop Stories

ഒന്നര മാസത്തോളമായി നടന്നുവന്ന യുദ്ധത്തിൽ ഗാസയിലെ ജനങ്ങൾക്ക് സംഭവിച്ചതെന്ത്

ഒക്ടോബർ 7മുതൽ ഇസ്രായേലും, ഹമാസ് പോരാളികളും തമ്മിൽ നടക്കുന്ന യുദ്ധം താത്കാലിക വെടിനിർത്തലിലേക്കെത്തുമ്പോൾ, ഗാസ തകർന്ന് തരിപ്പണമായിക്കിടക്കുകയാണ്.

ഇസ്രായേൽ നടത്തി വരുന്ന കര, വ്യോമാക്രമണത്തിൽ 6,000 കുട്ടികളും 4,000 സ്ത്രീകളും ഉൾപ്പെടെ 14,800-ലധികം ആളുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഒന്നര മാസത്തോളം നീണ്ടു നിന്ന യുദ്ധത്തെ തുടർന്ന് ഗാസയിൽ 1.7 ദശലക്ഷത്തിലധികം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നത്.

കുടിയൊഴിക്കപ്പെട്ട് യു എൻ നേതൃത്വം നൽകുന്ന അഭയാർത്ഥി ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരുന്നവരിൽ 191 ആളുകൾ കൊല്ലപ്പെടുകയും 798 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗാസയിലെ പകുതിയിലധികം വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്, ഡസൻ കണക്കിന് ആരാധനാലയങ്ങളും ഇസ്രായേൽ ബോംബിട്ട് തകർത്തു.

യുദ്ധത്തിന് മുമ്പ് വടക്ക് ഭാഗത്ത് പ്രവർത്തിച്ചിരുന്ന 24 ആശുപത്രികളിൽ 22 എണ്ണം പൂർണ്ണമായോ താത്കാലികമായോ പ്രവർത്തനം അവസാനിപ്പിച്ചു. പ്രവർത്തിക്കുന്നതിൽ തന്നെ പലതിലും പുതിയ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ല.

ദക്ഷിണ ഗാസയിലെ 11 ആരോഗ്യ സ്ഥാപനങ്ങളുള്ളതിൽ എട്ടെണ്ണം മാത്രമാണ് യുദ്ധത്തെ തുടർന്ന് നിലവിൽ പ്രവർത്തിക്കുന്നത്

ഇന്ധനം, വെള്ളം, ഗോതമ്പ് പൊടി എന്നിവയുടെ അഭാവവും, ബോംബാക്രമണം മൂലമുള്ള നാശവും കാരണം ബേക്കറികളൊന്നും പ്രവർത്തിക്കുന്നില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q