തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇയാൾക്ക് പ്രായം പതിനെട്ടോ അതോ മുപ്പത്തെട്ടോ ? ചർച്ചയായി റൊണാൾഡോയുടെ രോമഞ്ചിഫിക്കേഷൻ ലോബ് ഗോൾ; വീഡിയോ

സൗദി പ്രോ ലീഗിലെ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അൽ നസ്ർ അൽ അഖ്ദൂദിനെതിരെ നേടിയ 3 – 0 ത്തിന്റെ തകർപ്പൻ വിജയത്തേക്കാൾ മീഡിയകളിൽ ചർച്ചയാകുന്നത് റൊണാൾഡോയുടെ തകർപ്പൻ ലോബ് ഗോളാണ്.

മുന്നോട്ട് വന്ന അൽ അഖ്ദൂദിന്റെ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ നേടിയ ലോബ് ഗോൾ ഒരു പക്ഷേ അൽ നസ്ർ കരിയറിൽ റൊണാൾഡോ നേടുന്ന ഏറ്റവും മികച്ച ഗോളായിരിക്കും.

ഗോൾ പോസ്റ്റിൽ നിന്ന് 40 വാര അകലെ നിന്ന് റൊണാൾഡോ നേടിയ ലോബ് ഗോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരിക്കുകയാണിപ്പോൾ.

വൈറലായ ഗോളിനു പുറമെ മറ്റൊരു ഗോളും കൂടി ഇന്നലത്തെ  മത്സരത്തിൽ നേടിയതോടെ അൽ നസ് റിനു വേണ്ടി റൊണാൾഡോ ഇത് വരെ 43 കളികളിൽ നിന്ന് 38 ഗോളുകൾ നേടിക്കഴിഞ്ഞു.

റൊണാൾഡോ നേടിയ ലോബ് ഗോൾ കാണാം; വീഡിയോ





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്