തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വീട്ടിൽ നിന്നിറങ്ങുന്നതിനിടെ സൗദി യുവാവിന് ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു; വീഡിയോ കാണാം

സൗദിയിലെ അൽ അഹ്സയിൽ ഒരു സ്വദേശി യുവാവിന് തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു.

യുവാവ് പുറത്തിറങ്ങു്ന്നതും സ്റ്റെപ്പിൽ ഉണ്ടായിരുന്ന പാമ്പ് പെട്ടെന്ന് കാലിന് കൊത്തുന്നതും യുവാവ് കാൽ കുടഞ്ഞപ്പോൾ പാമ്പ് തെറിക്കുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം.

യുവാവിന് എത്രമാത്രം പരിക്കേറ്റിട്ടുണ്ടെന്നോ മറ്റോ ഉള്ള വിവരങ്ങൾ മാധ്യമങ്ങൾ പങ്ക് വെച്ചിട്ടില്ല.

കൗശലപൂർവ്വം ഒളിക്കാൻ കഴിവുള്ള ഇഴ ജന്തുക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സൗദി യുവാവിനെ സ്റെപ്പിനടിയിൽ ഒളിച്ചിരുന്ന പാമ്പ് കടിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്