തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് ഡെർബിയിൽ മിട്രോവിച്ചിൻ്റെ പ്രഹരത്തിനു മുന്നിൽ തകർന്നടിഞ്ഞ് റൊണാൾഡോയുടെ അൽ നസ്ർ

റിയാദ്: ഫുടബോൾ ലോകം ആകാംക്ഷയോടെ വീക്ഷിച്ച റിയാദ് ഡെർബിയിൽ അൽ ഹിലാൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊണാൾഡോയുടെ അൽ നസ്റിനെ തകർത്തു.

64 ആം മിനുട്ടിൽ സെർജെ സാവികും 89 ആം മിനുട്ടിലും 92 അം മിനുട്ടിലും മിട്രോവിച്ചും ആയിരുന്നു അൽ ഹിലാലിനു വേണ്ടി ഗോളുകൾ നേടിയത്.

കളിയിൽ 64 ശതമാനം ബാൾ പൊസഷനോടെ അൽ നസ്ർ ആയിരുന്നു ആധിപത്യം പുലർത്തിയിരുന്നതെങ്കിലും ഗോളുകളൊന്നും സ്കോർ ചെയ്യാൻ സാധിക്കാത്തത് അവർക്ക് തിരിച്ചടിയായി.

ഇതോടെ സൗദി പ്രോ ലീഗിൽ അൽ ഹിലാൽ 15 കളികളിൽ നിന്ന് 41 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി. 34 പോയിൻ്റുള്ള അൽ നസ്ർ രണ്ടാം സ്ഥാനത്തും 30 പോയിൻ്റുമായി അൽ അഹ്ലി സൗദി മൂന്നാം സ്ഥാനത്തും 28 പോയിൻ്റുമായി അൽ ഇത്തിഹാദ് നാലാം സ്ഥാനത്തുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്