ഇരയുടെ അനന്തരാവകാശികൾക്ക് പ്രായ പൂർത്തിയാകും വരെ കാത്തിരുന്നു; മാപ്പ് നൽകിയില്ല; സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഥവാബ് ബിൻ ദൽമഖ് അൽ സബീഇ എന്ന സൗദി പൗരനെയാണ് മനാഹി ബിൻ അബ്ദുല്ല സബീഇ എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതിയെ പിടി കൂടിയ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റം സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും കോടതി വിചാരണക്കൊടുവിൽ വധ ശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ ഇരയുടെ അനന്തരാവകാശികളിൽ പ്രായ പൂർത്തിയാകാത്തവരുള്ളതിനാൽ അവർക്ക് പ്രായ പൂർത്തിയാകും വരെ വധ ശിക്ഷ മാറ്റി വെക്കുകയും, ഇപ്പോൾ അവർക്ക് പ്രായ പൂർത്തിയായ ശേഷം വധ ശിക്ഷ നടപ്പാക്കാൻ അവരും ആവശ്യപ്പെടുകയായിരുന്നു.
ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ഛതിനെത്തുടർന്ന് പ്രതിയുടെ വധ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവന വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa