Monday, November 25, 2024
Saudi ArabiaTop Stories

ഗാസക്കുള്ള സൗദി സഹായം 2000 ടൺ കവിഞ്ഞു

കിംഗ് സൽമാൻ റിലീഫ് സെൻ്ററിൻ്റെ 14 ആംബുലൻസുകൾ കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ പ്രവേശിച്ചുവെന്നും അവ പൂർണമായും സജ്ജമാണെന്നും അവ ആംബുലൻസ് സേവനത്തോടൊപ്പം പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ നൽകുന്ന ഒരു മൊബൈൽ ആശുപത്രിയായി പ്രവർത്തിക്കുമെന്നും കിംഗ് സൽമാൻ റിലീഫ് സെൻ്റർ വാക്താവ് ഡോ: സാമിർ അൽ ജത്വീലി അറിയിച്ചു.

ഈജിപ്തിലെ അൽ-അരിഷ് എയർപോർട്ടിലും പോർട്ട് സെയ്ദ് തുറമുഖത്തും എത്തിയ മൊത്തം സൗദി സഹായം 2,000 ടൺ കവിഞ്ഞെന്നും ഡോ: സാമിർ പറഞ്ഞു.

പോർട്ട് സെയ്ദ് തുറമുഖത്ത് എത്തിയ ഒന്നും രണ്ടും കപ്പലുകളിൽ ഏകദേശം 1,500 ടൺ സഹായമാണ് ഉണ്ടായിരുന്നതെന്ന് വാക്താവ് കൂട്ടിച്ചേർത്തു.

അതേ സമയം ഗാസക്കുള്ള സൗദി ജനകീയ ഫണ്ട് ശേഖരണം വഴി ഇത് വരെയായി 54.35 കോടി റിയാൽ സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്