തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

സൗദിയിൽ മലയാളി നഴ്സ് മരിച്ചു

റിയാദ്: സൗദിയിലെ ഹഫർ ബാത്വിൻ മറ്റേണിറ്റി ആന്റ് ചിൽഡ്രൻ ഹോസ്പിറ്റലിലെ മലയാളി നഴ്സ് അന്തരിച്ചു.

മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലം പടിയിലെ മാളിയേക്കൽ റിന്റു മോൾ (28) ആണ് മരിച്ചത്.

20 ദിവസം മുംബായിരുന്നു ഇവർ നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. വിവാഹോലചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു.

ജോലി കഴിഞ്ഞ് താമസ്ഥലത്തെത്തിയ റിന്റു ഉറങ്ങാൻ കിടന്ന് രാവിലെ എണീൽക്കാതായപ്പോൾ ആണ് മരിച്ചതായി അറിഞ്ഞത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.ജോസ് വർഗീസ് , മേരിക്കുട്ടി ദംബതികളുടെ മകൾ ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്