തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

മഞ്ഞിൽ മരവിച്ച് വിമാനം; വൈറലായി വീഡിയോ

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജർമ്മനിയിലെ മ്യൂണിച്ച് വിമാനത്താവളത്തിലെ തണുത്തുറഞ്ഞ വിമാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

വിമാനത്തിന്റെ മുൻ ഭാഗം മുകളിലേക്ക് ഉയർന്നപ്പോൾ പിൻ ചക്രങ്ങളും വശത്തെ ചിറകുകളും മഞ്ഞ് വീഴ്ച കാരണം നിലത്ത് പറ്റിപ്പിടിച്ച സ്ഥിതിയിലാണുള്ളത്.

വിമാനം മരവിച്ച സ്ഥലത്ത് സെക്യൂരിറ്റിയും സംരക്ഷണ വാഹനങ്ങളും നിലയുറപ്പിച്ചതായി കാണാം, ഒരു വാഹനം കയർ ഉപയോഗിച്ച് വിമാനം പിന്നിൽ നിന്ന് വലിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്.

തുടർച്ചയായ മഞ്ഞുവീഴ്ചയെത്തുടർന്ന് മ്യൂണിച്ച് എയർപോർട്ട്  വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു

മഞ്ഞ് വീഴ്ചയിൽ വിമാനം തണുത്തുറഞ്ഞ ദൃശ്യം കാണാം. വീഡിയോ.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്