തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഗാസയിലേക്ക് സൗദി ജനകീയ ഫണ്ട് മുഖേന നൽകിയ സഹായത്തിന്റെ കണക്കുകൾ ഇങ്ങിനെ

ഇസ്രായേലി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ സഹോദരങ്ങൾക്ക് സൗദി ജനകീയ ഫണ്ട് മുഖേന ഇത് വരെ നൽകിയ സഹായത്തിന്റെ കാണക്കുകൾ അൽ ഇഖ്ബാരിയ പങ്ക് വെച്ചു.

ഇതുവരെ 24 ദുരിതാശ്വാസ വിമാനങ്ങൾ വഴി 542 ടൺ സഹായമാണ് എത്തിച്ചത്.

അതേ സമയം മൂന്ന് കപ്പലുകളിലായി 401 കണ്ടയിനറുകളിലും സഹായം നൽകാൻ സാധിച്ചിട്ടുണ്ട്.

ഇവക്ക് പുറമെ 14 ആംബുലൻസുകളും സൗദി ഗാസയിലേക്ക് അയച്ചിട്ടുണ്ട്.

ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, പാർപ്പിടം, മെഡിക്കൽ ആവശ്യങ്ങൾ ആണ് സൗദി സഹായം വഴി നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്