തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തബൂക്കിൽ കാറോടിക്കുന്നതിനിടെ തർക്കം; ഭാര്യയെ ഭർത്താവ് പെട്രോളൊഴിച്ച് പൊള്ളലേൽപ്പിച്ചു

തബൂക്കിൽ ദമ്പതികൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് പെട്രോൾ ഒഴിച്ചതിന്റെ ഫലമായി ഭാര്യക്ക് പൊള്ളലേറ്റു.

റിംഗ് റോഡിലൂടെ ദമ്പതികൾ കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കാറോടിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഭർത്താവ് കാർ നിർത്തി ഭാര്യയുടെ മേൽ പെട്രോളൊഴിക്കുകയും തീ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. ഭാര്യയും സംഭവ സമയം ഭർത്താവിനെ പ്രതിരോധിക്കുകയും തത്ഫലമായി ഭർത്താവിനും പൊള്ളലേൽക്കുകയും ചെയ്തു.

തബൂക്കിലെ സുരക്ഷാ വകുപ്പ് സംഭവത്തിൽ ഇടപെടുകയും കൂടുതൽ അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്