തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒരു കുടുംബം തകർത്തു; സൗദിയിൽ സോഷ്യൽ മീഡിയ സെലബ്രിറ്റിക്ക് ലക്ഷം റിയാൽ പിഴ

സൗദിയിലെ പ്രമുഖ വനിതാ സ്‌നാപ്ചാറ്റ് സെലബ്രിറ്റിക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തിക്കൊണ്ട് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ തീരുമാനം പുറപ്പെടുവിച്ചു.

പിഴയോടൊപ്പം സെലബ്രിറ്റിയുടെ സാധുതയുള്ള ലൈസൻസ് റദ്ദക്കാനും തീരുമാനത്തിൽ പറയുന്നുണ്ട്.

ഇവർ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ക്ളിപ്പിൽ പരാമർശിച്ച വാക്കുകളായിരുന്നു ഇത്തരത്തിൽ തീരുമാനമെടുക്കാൻ അതോറിറ്റിയെ പ്രേരിപ്പിച്ചത്.

വീഡിയോ ക്ലിപ്പിൽ ഒരു കുടുംബത്തിന്റെ തകർച്ചക്ക് കാരണമായ അനുചിതമായ വാക്കുകൾ ഇവർ ഉപയോഗിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്