തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഖൻജർ ഉപയോഗിച്ച് സൗദി പൗരനെ കുത്തിക്കൊന്ന സ്വദേശിയുടെ വധ ശിക്ഷ നടപ്പാക്കി

നോർത്തേൺ ബോഡറിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹൈക്കൽ ബിൻ സഈദ് അശംരി എന്ന സൗദി പൗരനെയാണു ഫള് ലി ബിൻ ഹമൂദ് അശംരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുള്ള വാക് തർക്കത്തെത്തുടർന്ന് പ്രതി ഖൻജർ ഉപയോഗിച്ച് ഇരയുടെ നെഞ്ചിലേക്ക് കുത്തുകയും അത് മരണത്തിനു കാരണമാകുകയുമായിരുന്നു. പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും കോടതി വിചാരണക്കൊടുവിൽ വധ ശിക്ഷ വിധിക്കുകയും ചെയ്തു.

വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതോടെ തിങ്കളാഴ്ച വധ ശിക്ഷ നടപ്പാക്കിയതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്