ഈ രക്ത ഗ്രൂപ്പ് ഉള്ളവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
മറ്റു രക്ത ഗ്രൂപ്പുകളെ അപേക്ഷിച്ച് ‘ എ ‘ ഗ്രൂപ്പ് രക്തം ഉള്ളവർക്ക് അറുപത് വയസ്സിനു മുംബ് തന്നെ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം.
അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാലയിലെ ജനിതകശാസ്ത്ര ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ, എ വൺ സബ് ഗ്രൂപ്പ് ജീനും നേരത്തെയുണ്ടാകുന്ന സ്ട്രോക്കും തമ്മിൽ വലിയ ബന്ധമുള്ളതായി വ്യക്തമാക്കുന്നു.
18 നും 59 നും ഇടയിൽ പ്രായമുള്ള 620,000 പേർ പങ്കെടുത്ത 48 ജനിതക പഠനങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയത്.
എ ഗ്രൂപ്പിൽ ഈ ജീൻ വഹിക്കുന്ന ആളുകൾക്ക് അറുപത് വയസ്സിന് മുമ്പ് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 16% കൂടുതലാണെന്ന് ശാസ്ത്ര ജേണലായ “സയൻസ് അലേർട്ട്” പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa