നിയന്ത്രിത കരാതിർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദിയിലെ സ്വദേശികളോടും വിദേശികളോടും ബോർഡർ ഗാർഡ്
റിയാദ്: അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിരോധിത കര-അതിർത്തി പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്ന പൗരന്മാരോടും വിദേശികളോടും ബോർഡർ ഗാർഡ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
നിയന്ത്രിത കര അതിർത്തി പ്രദേശത്തേക്ക് മുന്നറിയിപ്പ് അടയാളങ്ങൾ മറികടക്കുന്ന ഏതൊരാളും അതിർത്തി സുരക്ഷാ സംവിധാനത്തിലും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലും നിഷ്കർഷിച്ചിരിക്കുന്ന ശിക്ഷകൾക്ക് വിധേയരാകുമെന്ന് അവർ ഊന്നിപ്പറഞ്ഞു.
ഇത്തരം നിയമ ലംഘനം നടത്തുന്നവർക്ക് 30 മാസം വരെ തടവോ 25,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ.
അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള എല്ലാവരും സൗദിയിലെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും ബോർഡർ ഗാർഡ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa