തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ രണ്ട് പേരെ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ട കാർ ഡ്രൈവറെ പിടി കൂടി

റിയാദ്: വാഹനാപകടമുണ്ടാക്കി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ പിടി കൂടിയതായി റിയാദ് മുറൂർ അറിയിച്ചു.

അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടാമത്തെയാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടമുണ്ടാക്കിയ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് കേസ് റഫർ ചെയ്തു.

ഒരു പിക്കപ്പ് കാറായിരുന്നു അപകടമുണ്ടാക്കിയതെന്ന് സൗദി മുറൂറിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ ചിത്രം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്