കരസേനയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി കാർ വർക് ഷോപ്പ് തുറന്ന സൗദി പൗരൻ ശ്രദ്ധേയനാകുന്നു
ജിസാൻ: സൗദി പൗരൻ മെക്കാനിക്ക് അലി അൽ-ഷെഹ്‌രി റോയൽ സൗദി ലാൻഡ് ഫോഴ്‌സിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തം വർക്ക്‌ഷോപ്പ് തുറന്ന സംഭവം അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
സൗദിയിലെ റോയൽ ലാൻഡ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു വാഹന അറ്റകുറ്റപ്പണിയിൽ അദ്ദേഹം പ്രാവീണ്യം നേടിയത്.
ഇപ്പോൾ 30 വർഷത്തെ മെക്കാനിക്ക് സേവനത്തിനു ശേഷം വിരമിച്ച് ജസാൻ മേഖലയിൽ സ്വന്തമായി വർക്ക് ഷോപ്പ് ആരംഭിക്കുകയായിരുന്നു.
വെറുതെ വീട്ടിലിരിക്കാൻ ആഗ്രഹമില്ലാത്തതും എപ്പോഴും അക്റ്റീവ് ആകണമെന്ന് ആഗ്രഹവും ആയിരുന്നു ഇത്തരത്തിൽ വർക്ക് ഷോപ്പ് ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും അലി ഷെഹ് രി പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
