വേഗത കുറക്കുന്നത് അപകടകരമെന്ന് സൗദി മുറൂർ
റിയാദ്: സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്,വാഹനങ്ങൾ നിർദ്ദിഷ്ട വേഗത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും വേഗത കുറയ്ക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വാഹനമോടിക്കുമ്പോൾ നിശ്ചിത വേഗത പാലിക്കുന്നത് ഗതാഗതത്തിന്റെ ഒഴുക്ക് നിലനിർത്തുന്നു.
റോഡുകളിൽ വാഹനമോടിക്കുമ്പോൾ നിർദ്ദിഷ്ട വേഗതയിലും കുറയ്ക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും മുറുൂർ ഓർമ്മിപ്പിക്കുന്നു.
അതേ സമയം എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽകാതിരുന്നാൽ പിഴ ആയിരം മുതൽ 2000 റിയാൽ വരെയാണെന്ന് മുറുൂർ ആവർത്തിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa