സൗദിയിൽ തന്നെ സ്വപ്നത്തിൽ മർദ്ദിച്ച അദ്ധ്യാപികക്കെതിരെ പരാതിപ്പെട്ട് വിദ്യാർത്ഥിനി
സതേൺ സൗദിയിലെ ഒരു സ്‌കൂളിലെ അധ്യാപികക്ക് നേരെ വിചിത്രവും രസകരവുമായ ഒരു കാരണത്താൽ അന്വേഷണം വന്ന സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായി.
അദ്ധ്യാപികയുടെ വിദ്യാർത്ഥിനികളിൽ ഒരാൾ അദ്ധ്യാപിക അവളെ ഉറക്കത്തിൽ മർദ്ദിക്കുന്നതായി സ്വപ്നം കണ്ടതിനെത്തുടർന്ന് പരാതിപ്പെട്ടതായിരുന്നു സംഭവം.
സ്വപ്നം കണ്ട പെൺകുട്ടി തന്റെ രക്ഷിതാക്കളോട് സ്വപ്നത്തിൽ ടീച്ചർ മർദ്ദിച്ച സംഭവം അറിയിക്കുകയും സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെടുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നപ്പോൾ വിദ്യാഭ്യാസ അതോറിറ്റി സംഭവം അന്വേഷിക്കാൻ സ്കൂളിലെത്തുകയും എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത സ്വപ്നപ്പരാതിയാണെന്ന് ബോധ്യമായതിനാൽ ഈ വിഷയം ക്ളോസ് ചെയ്യുകയും ചെയ്യ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
