തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

മരുഭൂമിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി യുവാക്കൾ; നന്ദിയായി രക്ഷപ്പെട്ടവർ ചെയ്തത്: വീഡിയോ

ലിബിയൻ യുവാക്കൾ മരുഭൂമിയിൽ കുടുങ്ങിയ മൂന്ന് സുഡാനികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ആദ്യം ഒരു സുഡാനിയെയായിരുന്നു ക്ഷീണീച്ചവശനായ നിലയിൽ കണ്ടെത്തിയത്. അയാൾക്ക് പാനീയം നൽകി ആശ്വസിപ്പിക്കുന്നതിനിടെ തൻ്റെ രണ്ട് സഹോദരങ്ങളെക്കൂടി തിരയാൻ അയാൾ അഭ്യർഥിക്കുകയായിരുന്നു.

തുടർന്ന് യുവാക്കൾ മറ്റു രണ്ട് സുഡാനി സഹോദരങ്ങളെക്കൂടി കണ്ടെത്തുകയും ചെയ്തു. ഇവരുടെ പക്കൽ ഇവരുടെ ആടുകളുമുണ്ടായിരുന്നു.

ശേഷം, തങ്ങളെ രക്ഷിച്ചതിനു നന്ദിയായി സുഡാനി ആടുകളെ അറുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്