ദുർബ്ബല ഹൃദയമുള്ളവർ ചുവന്ന മുളക് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഖാലിദ് അൽ നിംർ
പ്രശസ്ത സൗദി കാർഡിയോളജി കൺസൾട്ടൻ്റ് ഡോ: ഖാലിദ് അൽ-നിംർ, ഹൃദയപേശികൾ ദുർബലരായ ആളുകൾ ദിവസവും ചുവന്ന മുളക് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
ചുവന്ന മുളക് ദിവസവും കഴിക്കുന്നത് ദുർബലമായ ഹൃദയപേശികളെ മെച്ചപ്പെടുത്താൻ സഹായിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചുവന്ന മുളക് മറ്റ് ഡൈയൂററ്റിക്സുമായി ഇടപഴകുന്നു, ഇത് രക്തസ്രാവത്തിന് കാരണമാകുമെന്നും അൽ-നിംർ ചൂണ്ടിക്കാട്ടി.
അതേ സമയം കൊളസ്‌ട്രോൾ, പ്രഷർ, പ്രമേഹം എന്നിവ നിയന്ത്രിക്കാതിരിക്കുന്നത് ഹൃദയ, മസ്‌തിഷ്‌ക്ക ആഘാതങ്ങൾക്ക് കാരണമാകുമെന്നും ഡോ: ഖാലിദ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa