Friday, November 22, 2024
Jeddah

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ യുവതലമുറ ചരിത്ര ​​ബോധമുള്ളവരാവണം: ജിദ്ദ കലാലയം സാംസ്‌കാരിക വേദി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ യുവ തലമുറ ചരിത്ര ബോധമുള്ളവരാണമെന്ന് ജിദ്ദ സിറ്റി കലാലയം സാംസ്കാരിക വേദി റിപ്പബ്ലിക് വിചാരം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റി “രാജ്പഥ്” എന്ന പേരിൽ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചത്. ഫെബ്രുവരി 2 വെള്ളിയാഴ്ച ഷറഫിയ മഹബ്ബ സ്ക്വയറിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി മത സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു. കേരളാ മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. കീഴ്മേൽ മറിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ എന്ന വിഷയത്തിൽ കെഎംസിസി പ്രതിനിധി നസീർ വാവ കുഞ്ഞും, മൗനിയാവുന്ന ഫോർത്ത് എസ്റ്റേറ്റ് എന്ന വിഷയത്തിൽ നവോദയ പ്രതിനിധി ബിനു മുണ്ടക്കുളം , മായ്ച്ചു കളയുന്ന ചരിത്ര നാമങ്ങൾ /നിർമ്മിതികൾ എന്ന വിഷയത്തിൽ ആർ എസ് സി പ്രതിനിധി റഫീഖ് കൂട്ടായിയും സംസാരിച്ചു. വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹും തകര്‍ക്കുമെന്ന ഭീഷണി തങ്ങളുടെ അജണ്ടയിലേക്ക് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അടുത്തുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കണമെന്നും മതേതര ഇന്ത്യയെ മത രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന സംഘപരിവാറും അവർക്ക് പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളും ജനം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലങ്ങളിൽ 17 രാജ്യങ്ങളിലായി 55 സോൺ കേന്ദ്രങ്ങളിലായിട്ടാണ്
റിപ്പബ്ലിക് വിചാരം സംഘടിപ്പിക്കുന്നത്. ആർ എസ് സി മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി യോഗം നിയന്ത്രിച്ചു. നൗഫൽ മദാരി സ്വാഗവും ഖാജ സഖാഫി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്