തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ റമളാൻ, ഈദ് അൽ-ഫിത്തർ ഡിസ്കൗണ്ട് സീസൺ ഫെബ്രുവരി 20-ന് ആരംഭിക്കും

റിയാദ് : ഫെബ്രുവരി 20 ( ഷഅബാൻ 10) മുതൽ ഏപ്രിൽ 14 (ഷവ്വാൽ 5) വരെ വരുന്ന റമദാൻ, ഈദ് അൽ-ഫിത്തർ ഡിസ്കൗണ്ട് സീസൺ ഉപഭോക്താക്കൾക്കായി തുറന്നിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. നേരത്തെയുള്ള ഷോപ്പിംഗ് ഉത്തേജിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ നീക്കത്തിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.

വാണിജ്യ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് സ്‌റ്റോറുകൾക്കും ശബാനിൻ്റെ ആദ്യ ദിവസമായ ഞായറാഴ്ച മുതൽ, sales.mc.gov.sa എന്ന വെബ്‌സൈറ്റ് വഴി ഡിസ്‌കൗണ്ട് ലൈസൻസുകൾക്കായി അപേക്ഷിക്കാം.

കിഴിവുകളുടെ തരവും ശതമാനവും അവയുടെ കാലാവധിയും ഉൾപ്പെടുന്ന ഡിസ്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും മൊബൈൽ ക്യാമറ ഉപയോഗിച്ച്, ഡിസ്കൗണ്ട് ലൈസൻസിൽ ദൃശ്യമാകുന്ന ബാർകോഡ് സ്‌കാൻ ചെയ്‌ത് ഉപഭോക്താവിന് മനസ്സിലാക്കാം.

അതോടൊപ്പം ഓഫറുകളുടെ നിയമസാധുത പരിശോധിക്കുന്നതിനും രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും അവ നിരീക്ഷിക്കുന്നതിനുമായി പരിശോധനകൾ തുടരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്