പുതിയ മന്ത്രിസഭാ തീരുമാനത്തോടെ ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് ആയിരക്കണക്കിന് സൗദി പ്രവാസികൾ
ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടിയ സൗദി മന്ത്രിസഭാ തീരുമാനത്തോടെ ആയിരക്കണക്കിനു പ്രവാസികളാണ് ആശ്വാസത്തിന്റെ നെടുവീർപ്പിട്ടത്.
ലെവി ഇളവ് കാലയളവ് തീരാൻ അഞ്ച് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടിക്കൊണ്ട് മന്ത്രിസഭ തീരുമാനം വന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ അറേബ്യൻ മലയാളിയുടെ ഇൻബോക്സിൽ ലെവി ഇളവ് നീട്ടുമോ എന്ന് ചോദിച്ച് നിരവധി പ്രവാസികൾ ആശങ്കപെട്ടിരുന്നു. പ്രതീക്ഷക്ക് വകയുണ്ടെന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയായിരുന്നു അറേബ്യൻ മലയാളി ചെയ്തിരുന്നത്.
ലെവി ഇളവ് ഉള്ളതിനാൽ പതിനായിരക്കണക്കിന് പ്രവാസികൾ ചെറുകിട സ്ഥാപനങ്ങൾക്ക് കീഴിലേക്ക് കഫാല മാറി നിലവിൽ ജോലി ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത. അഥവാ ഇളവ് കാലയളവ് നീട്ടിയിരുന്നില്ലെങ്കിൽ ഈ പ്രവാസികൾക്ക് പ്രതിവർഷം 9600 റിയാൽ വീതം ഇഖാമ പുതുക്കാൻ അധികം കണ്ടെത്തേണ്ട അവസ്ഥയായിരുന്നു ഉണ്ടാകുക. ഏതായാലും പുതിയ മന്ത്രി സഭാ തീരുമാനത്തോടെ ഈ പ്രവാസികൾക്കെല്ലാം ഇനി ആശ്വാസത്തോടെ ജോലിയിൽ തുടരാമെന്നത് ഏറെ സന്തോഷകരമായ വാർത്തയാണ്.
ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടിയ സൗദി മന്ത്രിസഭാ തീരുമാനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയാൻ ക്ളിക്ക്: https://arabianmalayali.com/2024/02/20/49849/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa