Tuesday, November 26, 2024
Top Stories

മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ദിനങ്ങൾ പ്രയോജനപ്പെടുത്താനൊരുങ്ങി സൗദി പ്രവാസികൾ

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ലഭിക്കുന്ന (ഫെബ്രുവരി 22) – വ്യാഴാഴ്ചയിലെ അവധിയും വെള്ളി, ശനി ദിനങ്ങളിലെ പതിവ് വാരാന്ത്യ അവധി ദിനങ്ങളും ചേർത്ത് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ദിനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനൊരുങ്ങുകയാണ് സൗദി പ്രവാസികൾ.

നിരവധി സൗദി പ്രവാസികൾ വിശുദ്ധ ഉംറ കർമ്മം നിർവഹിക്കാനും മദീന സിയാറത്തിനും ഈ അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

മറ്റു ചിലർ യാമ്പു പുഷപ മേള പോലുള്ള വിനോദ പ്രവർത്തനങ്ങളിലും ഈ അവസരം വിനിയോഗിക്കുന്നുണ്ട്. നിരവധി ബുക്കിംഗുകൾ തങ്ങൾക്ക് ഇതിനകം ലഭിച്ചതായി യാമ്പു പുഷപ മേളയിലേക്ക് ജിദ്ദയിൽ നിന്ന് ട്രിപ്പുകൾ ഒരുക്കുന്ന KSA SAFARI ( http://wa.me/+966553691135 ) അറേബ്യൻ മലയാളിയെ അറിയിച്ചു.

എല്ലാ വർഷവും ഫെബ്രുവരി 22 നു സൗദി സ്ഥാപക ദിനമായി ആചരിക്കുന്നുണ്ട്. ഈ ദിവസം എല്ലാ മേഖലയിലെ ജീവനക്കാർക്കും അവധിയായിരിക്കും.സ്പോൺസർ അവധി നൽകിയില്ലെങ്കിൽ ഓരോ തൊഴിലാളിക്കും 5000 റിയാൽ എന്ന തോതിൽ സ്പോൺസർക്ക് പിഴ ചുമത്തും.

അതേ സമയം ചില പ്രത്യേക സാഹചര്യങ്ങളിൽ അവധി നൽകാൻ സാധിക്കാത്ത തൊഴിൽ മേഖലകൾ ഉണ്ടാകും. ഇത്തരം പ്രത്യേക മേഖലകളിലെ തൊഴിലാളിക്ക് അവധി നൽകിയില്ലെങ്കിൽ അന്നേ ദിവസം ജോലി ചെയ്യുന്നതിന് ഓവർ ടൈം മണി നൽകൽ സ്പോൺസറുടെ ഉത്തരവാദിത്വം ആണ്.

സൗദി തൊഴിൽ നിയമ പ്രകാരം തൊഴിലാളികൾക്ക് താഴെ വിവരിച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ സ്പോൺസർക്ക് 5000 റിയാൽ പിഴ ചുമത്തും.

തൊഴിൽ കരാർ പ്രകാരമുള്ള വാരാന്ത്യ അവധി നൽകാതിരിക്കൽ, ഓവർ ടൈം ആനുകൂല്യങ്ങൾ നൽകാതെ നിശ്ചിത തൊഴിൽ സമയത്തിലും അധികം സമയം ജോലി ചെയ്യിപ്പിക്കൽ, നിശ്ചിത പ്രതിദിന വിശ്രമ സമയം അനുവദിക്കാതിരിക്കൽ – എന്നിവയാണവ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്