സൗദിയിൽ കഴുത്തിന് കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
തബുക്കിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.
സൗദി പൗരനായ അബ്ദുറഹ്മാൻ അബ്ദുല്ല അസൈഅരിയെയാണ്, സൗദി പൌരൻ റാ ഇദ് ബിൻ അലി കഅബിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ മൂർച്ചയേറിയ വസ്തുകൊണ്ട് കഴുത്തിന് കുത്തുകയും അത് മരണകാരണമാകുകയുമായിരുന്നു.
ശിക്ഷാ വിധിയെ അപ്പിിൽ, സുപ്രീം കോർട്ടുകൾ ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്ച തബൂക്കിൽ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
