മക്കയിൽ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
മക്ക: മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഫഹദ് ബിൻ ശൽവാൻ അസബീഇ എന്ന സൗദി പൌരനെയാണ് ഗാലിബ് ബിൻ ഉസ്മാൻ അസബീഇ എന്ന സൗദി പൌരനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയുടെ തലയിൽ കനമുള്ള വസ്തു കൊണ്ട് ഇടിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
അറസ്റ്റിലായ പ്രതിയെ വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധേയനാക്കാൻ കോടതി ഉത്തരവിടുകയും അപ്പീൽ കോടതിയും സുപ്രീംകോടതിയും പ്രസ്തുത വിധിയെ ശരിവെക്കുകയും ചെയ്തതിനെ തുടർന്ന് ശിക്ഷാവിധി നടപ്പാക്കാൻ സൗദി സുപ്രീം കോർട്ട് ഉത്തരവിടുകയും ഇന്ന് മക്ക പ്രവിശ്യയിൽ വച്ച് വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
