കാറിന് പകരം ഇരുപതിനായിരം റിയാലിൻ്റെ സമ്മാനം നൽകി പറ്റിച്ചു; ജിദ്ദയിൽ സമ്മാനം ഓഫർ ചെയ്ത സ്ഥാപനത്തിന് പണി കിട്ടി
ജിദ്ദ: ജിദ്ദയിൽ അടുത്തിടെ പ്രഖ്യാപിച്ച ഒരു വാണിജ്യ മത്സരത്തിൽ വിജയിച്ച ഉപഭോക്താക്കളെ കബളിപ്പിച്ചതിന് ജിദ്ദ ഗവർണറേറ്റിൽ ഊദും പെർഫ്യൂമുകളും വിൽക്കുന്ന ഒരു സ്ഥാപനം വാണിജ്യ മന്ത്രാലയം പിടിച്ചെടുത്ത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
വിജയികൾക്ക് സമ്മാനമായ കാറുകൾ നൽകുന്നതിന് പകരം 20,000 വിലയുള്ള സമ്മാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു സ്ഥാപനം ചെയ്തത്.
2,30,000 റിയാൽ വീതം വിലയുള്ള മൂന്ന് കാറുകൾ സമ്മാനമായി നൽകും എന്നായിരുന്നു സ്ഥാപനം ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് മന്ത്രാലയ ലൈസൻസ് ലഭ്യമായ ശേഷം 88,000 റിയാലിൻ്റെ ചൈനീസ് കാർ ആയി മാറ്റി. കൂടെ രണ്ട് സ്മാർട്ട് ഫോണും.
എന്നാൽ കാർ സമ്മാനം നൽകുന്നതിനു പകരമായി സ്ഥാപനം, വിജയികൾക്ക് 20,000 റിയാലിൻ്റെ സമ്മാനം നൽകുകയായിരുന്നു. ഇതിനു പുറമെ 7 ദിവസങ്ങൾക്കുള്ളിൽ സമ്മാനം വിതരണം ചെയ്യണമെന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു.
ഏതെങ്കിലും വാണിജ്യ വഞ്ചനയ്‌ക്കെതിരെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ വാണിജ്യ മന്ത്രാലയം, വാണിജ്യ വഞ്ചന വിരുദ്ധ നിയമം അനുസരിച്ച് ഇക്കാര്യത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്നും ഒരു മില്യൺ റിയാൽ വരെ പിഴയും മൂന്ന് വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa