സദ്ദാം ഹുസൈൻ്റെ രൂപസാദൃശ്യമുള്ള സൈനികൻ ഓൺലൈനിൽ; അന്വേഷണം നടക്കുന്നു
ബഗ്ദാദ്: കൊല്ലപ്പെട്ട മുൻ ഇറാഖി പ്രസിഡൻ്റ് സദ്ദാം ഹുസൈൻ്റെ രൂപസാദൃശ്യമുള്ള ഒരു സൈനികൻ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് അറബ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു.
ഫേസ്ബുക്കിലെ തൻ്റെ പേഴ്സണൽ അക്കൗണ്ടിൽ ആയിരുന്നു ഇയാൾ തൻ്റെ ചിത്രം പോസ്റ്റ് ചെയ്ത് ആളുകളെ അമ്പരപ്പിച്ചത്.
ജുമുഅ മുബാറക് എന്ന് ആശംസാ വാചകം എഴുതിയതായിരുന്നു ഇയാൾ സദ്ദാം ഹുസൈനോട് സാദൃശ്യമുള്ള തന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.
എന്നാൽ 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അക്കൗണ്ട് ക്ളോസ് ചെയ്യപ്പെടുകയായിരുന്നു. പ്രസ്തുത ഉദ്യോഗസ്ഥനെതിരെ സുരക്ഷാ കൗൺസിൽ അന്വേഷണം നടത്തുന്നുണ്ട് എന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
