തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു.

കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36 ) ആണ് മരിച്ചത്.റിയാദ് സുലൈയിൽ ആയിരുന്നു ഷാജിൻ താമസിച്ചിരുന്നത്.

രണ്ട് മാസം മുമ്പായിരുന്നു നാട്ടിൽ അവധിക്ക് പോയി തിരികെ വന്നത്. എട്ട് വർഷമായി ഒരു സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്