ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുല്ല രാജകുമാരൻ അന്തരിച്ചു
മക്ക: പ്രമുഖ സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ ആൽ സഊദ് അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. രാജകുമാരൻ സൗദിക്ക് പുറത്തായിരിക്കെയാണ് മരണം സംഭവിച്ചത്.
രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം വെള്ളിയാഴ്ച ഇശാ നമസ്ക്കാരാനന്തരം മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് നടക്കും.
”അല്ലാഹു അവൻ്റെ കാരുണ്യവും പാപമോക്ഷവും നൽകി രാജകുമാരനെ അനുഗ്രഹിക്കട്ടെ, സ്വർഗീയ ഭവനത്തിൽ ഇടം കൊടുക്കട്ടെ…” റോയൽ കോർട്ട് കുറിപ്പിൽ പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
