മക്കയിൽ നിന്ന് മദീനയിൽ സംസം എത്തുന്നത് എങ്ങിനെ ? മദീനയിലെ സംസം വിതരണത്തിന്റെ വിശേഷം അറിയാം; വീഡിയോ കാണാം
മദീന: വിശുദ്ധ മക്കയിൽ നിന്ന് പുണ്യ തീര്തഥമായ സംസം വെള്ളം മദീനയിലെ മസ്ജിദുന്നബവിയിൽ എങ്ങിനെ എത്തുന്നു എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്.
മക്കയിൽ നിന്ന് മദീനയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ടാങ്കറുകൾ വഴിയാണ് പുണ്യ സംസം എത്തിക്കുന്നത്. ഓരോ ടാങ്കറിലും ഇരുപത് ടൺ വെള്ളം സംഭരിക്കാൻ കഴിയും. വാട്ടറിംഗ് സൂപ്പർവൈസർമാർ ഈ ടാങ്കറുകൾ തുടർച്ചയായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.
മദീനയിലെത്തിയ ശേഷം ഇത് , ഫിൽട്ടർ ചെയ്ത മെയിൻ ടാങ്കുകളിലേക്കും പിന്നീട് സബ് ടാങ്കുകളിലേക്കും ഒഴിക്കുന്നു, അവിടെ സ്പെഷ്യലിസ്റ്റുകൾ വെള്ളം ഫിൽറ്റർ ചെയ്ത് തണുപ്പിക്കുകയും ചെയ്യുന്നു.
120 മിനുട്ടിലധികം എടുക്കാത്ത സമയ പരിധിക്കുള്ളിൽ കണ്ടെയ്നറുകൾ നിറയ്ക്കാനും ജീവനക്കാരെ ഒരുക്കാനും ,തുടർന്ന് പള്ളിയിലെ പ്രത്യേക പോയിൻ്റുകളിലെ കണ്ടെയ്നറുകളിലേക്ക് വെള്ളം എത്തിക്കാനും ആരംഭിക്കുന്നു.
40 സൂപ്പര്വൈസര്മാരുടെയും 500 ജീവനക്കാരുടെയും നേതൃത്വത്തിൽ ആണ് മസ്ജിദുന്നബവിയിലെ നിശ്ചിത സ്ഥലങ്ങളിലെ കണ്ടെയിനറുകളിൽ വിശ്വാസികൾക്ക് കുടിക്കാനായി സംസം വെള്ളം എത്തിക്കപ്പെടുന്നത്.
റമദാൻ മാസത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിലേക്ക് വിതരണം ചെയ്യുന്ന സംസം വെള്ളത്തിൻ്റെ ശരാശരി അളവ് പ്രതിദിനം 4 ലക്ഷം ലിറ്ററിലധികം എത്തുന്നു. മസ്ജിദുന്നബവിയിൽ 15,000 കണ്ടെയിനറുകളിൽ ആണ് സംസം നിറക്കുക. ആവശ്യമെങ്കിൽ 10,000 കണ്ടെയിനറുകൾ അധികം ലഭ്യമാക്കുകയും ചെയ്യും. 8 പോയിന്റുകളിൽ വെച്ചാണ് സംസം കണ്ടെയിനറുകളിൽ നിറക്കുക.
അതേ സമയം ഇവക്ക് പുറമെ, റൗളാ ശരീഫിൽ മാത്രം 10,000 സംസം ബോട്ടിലുകളും മസ്ജിദുന്നബവിയിൽ മറ്റു ഏരിയകളിൽ 15,000 സംസം ബോട്ടിലുകളും പ്രതിദിനം വിതരണം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. മദീനയിലേക്ക് സംസം ടാങ്കറുകളിൽ കൊണ്ട് പോകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa