തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികൾക്ക് എച്ഛ് ആർ പ്രൊഫഷനുകളിൽ ജോലി ചെയ്യാൻ പറ്റുമോ ? മന്ത്രാലയത്തിൻ്റെ പ്രതികരണം കാണാം

റിയാദ്: ഹ്യൂമൻ റിസോഴ്സസ് പ്രൊഫഷൻ സൗദിവത്ക്കരണത്തിൽ ഉൾപ്പെടുമോ എന്ന സംശയത്തിനു സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചൂ.

സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളിൽ ഹ്യൂമൻ റിസോഴ്‌സ് പ്രൊഫഷനുകളും ഉൾപ്പെടുന്നു എന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്.

എച്ച് ആർ മേഖലയിൽ ജോലി ചെയ്യുന്ന ഒരു വിദേശിയെ പരിചയപ്പെട്ട ഒരു സൗദി പൗരൻ ഉന്നയിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഈ മറുപടി നൽകിയത്.

ഇത്തരം നിയമ ലംഘനം മന്ത്രാലയത്തിന്റെ ഏകികൃത ആപ് വഴി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്