വെള്ളിയാഴ്‌ച, മെയ്‌ 8, 2026
Saudi ArabiaTop Stories

റിയാദ് എയർപോർട്ടിൽ ഡ്യുട്ടി ഫ്രീ മാർക്കറ്റ് തുറന്നു

റിയാദ് : റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റിൻ്റെ ആദ്യ ഘട്ടം ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻ്റ് അബ്ദുൽ അസീസ് അൽ ദുവൈലജ് അറിയിച്ചു.

ഇന്റനാഷണൽ ടെർമിനൽ 3 ലാണ് ഡ്യുട്ടി ഫ്രീ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘ഡ്യൂട്ടി ഫ്രീ സോണിലെ പാട്ടത്തിനോ വാടകയ്‌ക്കോ നൽകാവുന്ന സ്ഥലങ്ങൾ നേരത്തെയുണ്ടായിരുന്ന 2,000 ചതുരശ്ര മീറ്ററിൽ നിന്ന് 4,700 ചതുരശ്ര മീറ്ററായി വർദ്ധിപ്പിച്ചിട്ടുണ്ട്.

കിംഗ് ഖാലിദ് എയർപോർട്ടിൻ്റെ അഡ്മിനിസ്ട്രേഷൻ കുറച്ചുകാലമായി ആധുനികവൽക്കരിക്കുന്നതിനും വിപണിയിൽ നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമായി പ്രവർത്തിക്കുകയാണെന്ന് അൽ-ഇഖ്ബാരിയ ചാനലിനോട് സംസാരിക്കവെ അൽ-ദുവൈലെജ് പറഞ്ഞു.

വിവിധ ഉൽപ്പന്നങ്ങൾ, പെർഫ്യൂമുകൾ, ഇലക്‌ട്രോണിക്‌സ്, തുകൽ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ അന്തർദേശീയ ബ്രാൻഡുകൾ ഉൾപ്പെടുന്ന വിവിധ ഇനങ്ങൾ ഡ്യൂട്ടി ഫ്രീ മാർക്കറ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്