സൗദിയിലെ ഗാർഹിക തൊഴിൽ നിയമത്തിൽ പരിഷ്ക്കരണം; പ്രവാസികൾക്ക് ആശ്വാസമാകും
സൗദിയിലെ ഗാർഹിക തൊഴിൽ നിയമത്തിൽ മാനവ വിഭവ ശേഷി മന്ത്രാലയം പുതിയ പരിഷ്ക്കരണം നടപ്പിൽ വരുത്തുന്നു.
പുതിയ പരിഷ്ക്കരണ പ്രകാരം ഒരു തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിന്നാൽ ഫൈനൽ എക്സിറ്റോ സ്പോൺസർഷിപ്പ് മാറ്റമോ അനുവദിക്കുന്നുണ്ട്.
തൊഴിലാളി സൗദിയിലെത്തി രണ്ട് വർഷത്തിനുള്ളിൽ ആണ് ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നതെങ്കിൽ സ്പോൺസർ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതോടെ തൊഴിലാളി ഫൈനൽ എക്സിറ്റിൽ സൗദി വിടണം.60 ദിവസത്തിനുള്ളിൽ സൗദി വിട്ടില്ലെങ്കിൽ തൊഴിലാളി ഇഖാമ തൊഴിൽ നിയമ ലംഘകൻ ആയി പരിഗണിക്കപ്പെടും.
ഇനി, തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നത് സൗദിയിലെത്തി രണ്ട് വർഷത്തിനു ശേഷമാണെങ്കിൽ 60 ദിവസത്തിനുള്ളിൽ തൊഴിലാളി സ്പോൺസർഷിപ്പ് മാറുകയോ ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയോ ചെയ്യണം. അല്ലെങ്കിൽ തൊഴിലാളി നിയമ ലംഘകനായി പരിഗണിക്കപ്പെടും.
നാലു മാസങ്ങൾക്കകം പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്ക്കരണം ഗാർഹിക തൊഴിലാളികൾക്ക് വലിയ ആശ്വാസമായേക്കും എന്നാണ് കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa