സൗദിയിലെ ഈ ആറ് പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക
റിയാദ്: രാജ്യത്തിൻ്റെ ആറ് മേഖലകളിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ വ്യാതിയാന സാഹചര്യം ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
അൽ ബാഹ, ജസാൻ, അസീർ, മക്ക അൽ മുകറമ, റിയാദ്, അൽ-ഖസീം എന്നീ മേഖലകളെയാണ് കാലാവസ്ഥാ വ്യതിയാനം ബാധിക്കുക.
ജസാൻ, അസീർ, അൽ ബാഹ, മക്ക, മദീന, ഹായിൽ, ഖസീം , റിയാദ് പ്രവിശ്യകളുടെ പല ഭാഗങ്ങളിലും സജീവമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും ഉണ്ടായേക്കും എന്ന് മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടുന്ന മഴ വരും ദിനങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa