തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇന്ന് സൗദി സൂപ്പർ കപ്പ് ഫൈനൽ

അബുദാബി: സൗദി സൂപ്പർകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ന് അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിൽ ഏറ്റ് മുട്ടും.

അബുദാബി മുഹമ്മദ്‌ ബിൻ സായിദ് സ്റ്റേഡിയത്തിൽ യു എ ഇ സമയം രാത്രി 9.30 (സൗദി സമയം 8.30) നാണ് മത്സരം നടക്കുക.

എറ്റവും അവസാനമായി ഇത്തിഹാദും അൽ ഹിലാലും വിവിധ ടൂർണമെന്റുകളിൽ ഏറ്റു മുട്ടിയ അഞ്ച് മത്സരങ്ങളിലും അൽ ഹിലാലിനായിരുന്നു വിജയം എന്നത് ഇന്നത്തെ മത്സരത്തിൽ ഹിലാലിന് മുൻ തൂക്കം നൽകപ്പെടുന്നുണ്ട്.

അതേ സമയം സൂപർ താരങ്ങളായ ബെൻസിമയും ഹംദല്ലയും ഫോമിലാണെന്നത് ഇത്തിഹാദിന് പ്രതീക്ഷ നൽകുന്നുമുണ്ട്.

ആവേശം നിറഞ്ഞ സെമി മത്സരങ്ങളിൽ അൽ നസ്റിനെ തറപറ്റിച്ചാണ് ഹിലാൽ ഫൈനലിലെത്തുന്നത്. അൽ വഹ്ദയെ തോൽപിച്ചായിരുന്നു ഇത്തിഹാദ് ഫൈനലിലെത്തിയത്.

ഏതായാലും പെരുന്നാൾ പിറ്റേന്ന് ഒരുങ്ങുന്ന ഈ ആവേശപ്പോരാട്ടം കാണികൾക്ക് വലിയ ഈദ് വിരുന്നാകും എന്നത് തീർച്ചയാണ്.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്