റഹീം ഫണ്ട് ശേഖരണത്തിൽ ബോച്ചെയുടെ ഇടപെടൽ നിർണ്ണായകമായി
ബോച്ചെ എന്ന ബോബി ചെമ്മണ്ണൂരിന്റെ സജീവ ഇടപെടൽ റഹീം ഫണ്ട് ശേഖരണത്തിൽ നിർണ്ണായകമായി മാറി.
റഹീം എന്ന വ്യക്തിക്ക് വേണ്ടി ബോച്ചെ കൊണ്ട വെയിൽ മാറ്റാരും കൊണ്ടിട്ടുണ്ടാകില്ല എന്ന് തന്നെ പറയാം. കേരളത്തിൽ ഏത് വ്യവസായിയായിരിക്കും ഇത് പോലെ താൻ ഒരിക്കലും കാണുക പോലും ചെയ്യാത്ത ഒരു വ്യക്തിക്ക് വേണ്ടി തെരുവിലിറങ്ങി ഈ കനത്ത ചൂടിൽ, പണം സ്വരൂപിച്ചിട്ടുണ്ടാകുക ?.
“മലയാളി ചില ചളി വാരിയെറിയലും പാര വെപ്പും ഉണ്ടെങ്കിലും അത്യാവശ്യം വന്നാൽ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിക്കും. പണം നമുക്ക് ഉണ്ടാക്കാം, പക്ഷേ ഒരു ജീവൻ പോയതിനുശേഷം നമുക്ക് അങ്ങനെ ചെയ്യാമായിരുന്നു എന്ന് പറഞ്ഞു വേദനിച്ചത് കൊണ്ട് കാര്യമില്ല ഇപ്പൊ ചെയ്യണം ഈ നിമിഷം ചെയ്യണം നീട്ടിവെക്കരുത് “. എന്ന ബോച്ചെയുടെ വാക്ക് സോഷ്യൽ മീഡിയ ഏറ്റു പിടിച്ചതിനു ശേഷം ക്രൗഡ് ഫണ്ടിംഗിലേക്ക് പണം ഒഴുകുന്ന കാഴ്ചയായിരുന്നു മലയാളികൾ പിന്നീട് കണ്ടത്.
ഇതിനെല്ലാം പുറമെ നാട്ടിലെത്തിയാൽ റഹീമിന് ജോലി നൽകുമെന്നും ബോച്ചെ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
ഏതായാലും 34 കോടി എന്ന ലക്ഷ്യവും മറി കടന്ന് അബ്ദുൽ റഹീമിന്റെ മോചനത്തിലേക്ക് പണം നൽകാൻ നിരവധി മലയാളികളെ പ്രേരിപ്പിച്ചു എന്ന നിലയിൽ ബോച്ചേക്ക് അഭിമാനിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
