തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൌരനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധ ശിക്ഷ നടപ്പാക്കി

ദമാം: ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതക കേസിൽ പ്രതിയായ ശ്രീലങ്കക്കാരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു

സൗദി പൗരൻ യൂസഫ് ബിൻ ഈസ അൽ മുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് ശ്രീലങ്കൻ പൗരൻ പുതിതാഗ ഇന്ദ്ര രത്നയെ വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഇരയെ ആക്രമിച്ച് പരുക്കൻ വസ്തു കൊണ്ട് പരിക്കേൽപ്പിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും കോടതി പ്രതിക്ക്  വധശിക്ഷ വിധിക്കുകയും ചെയ്തു.

വിധിയെ അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരി വെച്ചതിനെ തുടർന്ന് പ്രതിക്കെതിരെയുള്ള വധശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്നലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി അഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്