സൗദി പൗരനെ വെടി വെച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
അസീർ: അസീർ പ്രവിശ്യയിൽ കൊലക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഹുസൈൻ ബിൻ നാസിർ അൽ ഖഹ്താനി എന്ന സൗദി പൗരനെയാണ് സഈദ് ബിൻ മിസ്ഫർ അൽ ഖഹ്താനി എന്ന സൗദി പൗരനെ വെടിവെച്ച് കൊന്ന കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്കുതർക്കം ഒടുവിൽ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ അന്വേഷണ വിഭാഗം കേസ് സ്‌പെഷ്യൽ കോർട്ടിലേക്ക് റഫർ ചെയ്തു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന്, ശനിയാഴ്‌ച, അസീറിൽ പ്രതിയെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
