തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റാൻ കഴിയുന്ന സാഹചര്യം വ്യക്തമാക്കി സൗദി ജവാസാത്ത്

വിസിറ്റ് വിസയിലുള്ള മക്കളെ ഇഖാമയിലേക്ക് (ഫാമിലി വിസയിലേക്ക്) മാറ്റാൻ സാധിക്കുന്ന സാഹചര്യം വ്യക്തമാക്കി സൗദി ജവാസാത്ത്.

മാതാവിനും പിതാവിനും വാലിഡ് ആയ ഇഖാമയുണ്ടെങ്കിൽ 18 വയസ്സിനു താഴെ പ്രായമുള്ള മക്കളെ ഫാമിലി വിസയിലേക്ക് മാറ്റാൻ സാധിക്കും എന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച് ഒരാൾ ഉന്നയിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു ജവാസാത്ത്.

അതേ സമയം സൗദിക്ക് പുറത്തുള്ളയാളുടെ റി എൻട്രി വിസ കാലാവധി അബ്ഷിർ വഃഴിയോ മുഖീം വഴിയോ കഫീലിനു പുതുക്കാൻ സാധിക്കും (അയാൾ സ്പോൺസറുടെ രേഖയിൽ ഉണ്ടെങ്കിൽ) എന്നും ജവാസാത്ത് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്