സൗദി ലീഗിൽ ഇന്ന് തീപാറും പോരാട്ടം
ജിദ്ദ: സൗദി ലീഗിലെ 30 ആം റൗണ്ട് മത്സരത്തിൽ ഇന്ന്, ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലും മൂന്നാം സ്ഥാനത്തുള്ള അൽ അഹ്‌ലി സൗദിയും തമ്മിൽ ഏറ്റു മുട്ടും.
സൗദി സമയം രാത്രി 9 മണിക്ക് ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ വെച്ച് നടക്കുന്ന മത്സരം ഏറെ ആവേശം നിറഞ്ഞതാകും.
ഇതിനു മുമ്പ് നടന്ന മത്സരത്തിൽ അൽ ഹിലാൽ ആയിരുന്നു വിജയിച്ചത് എന്നതിനാൽ അൽ അഹ് ലിക്ക് ഇന്നത്തെ മത്സരം സ്വന്തം തട്ടകത്തിൽ അഭിമാനപ്പോരാട്ടം കൂടിയായിരിക്കും.
അതേ സമയം തങ്ങളുടെ ഫാൻസ് ഗ്രണ്ടിലേക്ക് 20 വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞു എന്ന കുറ്റത്തിനു ഇത്തിഹാദ് ക്ലബിന് സൗദി ഫുട്ബോൾ അച്ഛടക്ക സമിതി 1 ലക്ഷം റിയാൽ പിഴ ചുമത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa