തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

താരനിബിഡമായ സീസണിൽ സൗദി പ്രൊഫഷണൽ ലീഗ് കിരീടം അൽ ഹിലാലിന്

റിയാദ്: മുൻ നിര താരങ്ങൾ നിറഞ്ഞ സൗദി പ്രൊഫഷണൽ ലീഗ് സീസണിൽ, ശനിയാഴ്ച അൽ ഹസ്മിനെ 4-1 ന് തോൽപ്പിച്ചതോടെ അൽ ഹിലാൽ 19-ാം ലീഗ് കിരീടം നേടി.

റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ലീഗിൻ്റെ 31-ാം റൗണ്ടിൽ ആയിരുന്നു ഹിലാൽ കിരീടം ഉറപ്പിച്ചത്. അതെ സമയം സീസണിൽ ഇനിയും മൂന്ന് മത്സരങ്ങൾ അവശേഷിച്ചിരിക്കെയാണ് ഹിലാൽ കിരീടം നേടിയത് എന്നത് ശ്രദ്ധേയമാണ്.

ഒരു മത്‌സരം പോലും തോൽക്കാതെ 31 മത്സരങ്ങളിൽ നിന്ന് 29 ജയവും രണ്ട് സമനിലയും ഉൾപ്പെടെ 89 പോയിൻ്റ് സമ്പാദിച്ചായിരുന്നു അൽ ഹിലാൽ ഈ സീസണിൽ ചരിത്ര നേട്ടത്തിലെത്തിയത്.

ഈ വിജയം സൗദി പ്രൊഫഷണൽ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ്ബെന്ന അൽ ഹിലാലിൻ്റെ പദവി ഉറപ്പിക്കുക മാത്രമല്ല, കഴിഞ്ഞ അഞ്ച് സീസണുകളിൽ നാല് തവണ ലീഗ് കിരീടം നേടിയ അതിൻ്റെ സമീപകാല ആധിപത്യം തുടരുകയും ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്