ഇന്ത്യയിൽ 35,000 കോടി മുടക്കാൻ കുവൈത്ത് ഒരുങ്ങുന്നു
ലോകത്തെ ഏറ്റവും വലിയ 5 സോവറിൻ വെൽത്ത് ഫണ്ടുകളിൽ ഒന്നായ കുവൈത്ത് ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. അടിസ്ഥാന സൗകര്യം, എയർപോർട്ട്, ഹൈവേ എന്നീ മേഖലകളിൽ 5 ബില്ല്യൻ ഡോളറിൻ്റെ (35,772 കോടിയിലധികം രൂപ) മുതൽ മുടക്കാണു കുവൈത്ത് നടത്താനൊരുങ്ങുന്നത്
മൂന്നാം ലോക രാജ്യങ്ങളിൽ ഹൗസിംഗ്, റിയൽ എസ്റ്റേറ്റ്, ഫ്രീ സോൺ എന്നിവയിൽ മുതൽ മുടക്കാൻ ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാനും കുവൈത്ത് നിർദ്ദേശം വെച്ചിട്ടുണ്ട്. കുവൈത്ത് സോവറിൻ ഫണ്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണു ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ ഏകദേശം 2 ബില്ല്യൻ ഡോളറിൻ്റെ മുതൽ മുടക്ക് കുവൈത്ത് ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. 590 ബില്ല്യൻ ഡോളറിലധികമാണു കുവൈത്തിൻ്റെ വെൽത്ത് ഫണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa