Monday, September 23, 2024
Dammam

ഖുർആനിക് സ്കൂൾ ദമ്മാം ബിരുദ ദാനവും ലൈവ് ക്വിസും സമാപിച്ചു

ദമ്മാം: ഖുർആനിക് സ്കൂൾ ദമ്മാം സംഘടിപ്പിച്ച കുടുംബ സംഗമവുംബിരുദ ദാനവും മികവുറ്റ പരിപാടികളോടെ സമാപിച്ചു. മദ്രസ്സ പഠനം പൂർത്തീകരിച്ചവർക്കുള്ള ബിരുദദാനവും രക്ഷിതാക്കൾക്കുള്ളപാരന്റിങ്ങും കുട്ടികളുടെ ലൈവ് ക്വിസും അരങ്ങേറി.

രക്ഷിതാക്കളും കുട്ടികളുമടക്കം നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു.  മദ്രസ്സയിൽ അഞ്ചു ആറ് ഏഴ് ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും സ്‌ക്രീനിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ലൈവ് ക്വിസിൽ മാറ്റുരച്ചത് . ഹാനി, ഫർഹാൻ, മിദ്‌ലാജ് എന്നിവരടങ്ങിയ ദുആ ഗ്രൂപ്പ് ഒന്നാം സ്ഥാനവും യുംന, സഹറിൻ, തൻസീറ എന്നിവരടങ്ങിയ ഹംദ് ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അബ്ദുൾറഹീം ക്വിസ് മാസ്റ്റർ ആയിരുന്നു.

തുടർന്ന് നടന്ന “രക്ഷിതാക്കളോട്” എന്ന വിഷയത്തിൽ അബ്ദുൽ ഹമീദ് രക്ഷിതാക്കളുമായി സംവദിച്ചു. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് “ചിൽഡ്രൻ ഓഫ് ഹെവൻ” എന്നഫിലിംകുട്ടികൾക്ക്വേണ്ടിപ്രദർശിപ്പിച്ചു

ഹിക്‌മ ടാലെന്റ് എക്സാമിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വജീഹ്, ആയിഷ നുഹ, റിദ ഫാത്തിമ,  നുഹ ഷബീർ, ഹനാൻ, അയാസ് മുഹമ്മദ് എന്നിവരെ ഷാജി വയനാട്, ഫൈസൽ കുട്ട്യാടി എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.

പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കിയ മുഹ്സിന റഫീഖ്, സമീറ നസീമുദീൻ, മുഹമ്മദ് നിദാൽ എന്നിവർക്ക് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ഷാഫി മോമെന്റോ കൈമാറി

തുടർന്ന് നടന്ന ബിരുദദാന ചടങ്ങിൽ ഉമറുൽ ഫാറൂഖ്  കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുബൈർ പുല്ലാളൂർ  വിജയികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. നാസിയ ഖിറാഅത്ത് നടത്തി. ഷബീർ അവതാരകനായിരുന്നു

ബഷീർ എ സി യം, മുഹമ്മദ് റഫീഖ്, ജോഷി ബാഷ സാദാത്, മെഹ്ബൂബ്, സിനാൻ  സുനിലസലിം, നബീല സഈദ് തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q