Saturday, September 21, 2024
Saudi ArabiaTop Stories

റിയാദ് എയർപോർട്ടിന് ലോക റെക്കോർഡ്

റിയാദ് : റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ഈ വർഷം മെയ് മാസത്തെ ഷെഡ്യൂളിൽ ലോകത്തിലെ ഏറ്റവും കൃത്യ നിഷ്ഠത പാലിച്ച വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി.

യാത്രാ ആസൂത്രണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ഡാറ്റയുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ, ഏവിയേഷൻ അനലിറ്റിക്‌സ് രംഗത്തെ പ്രമുഖനായ സിറിയം ഡിയോ പ്രഖ്യാപിച്ച ആഗോള ലിസ്റ്റിംഗിൽ ആണ് ഈ നേട്ടം ലഭിച്ചത്.

കഴിഞ്ഞ ജനുവരിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്ന എയർപോർട്ട് അഞ്ച് മാസം കൊണ്ടാണ്  ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന വിമാനത്താവളമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.

വിമാനത്താവളത്തിൻ്റെയും പങ്കാളികളുടെയും പ്രതിബദ്ധതയുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് റിയാദ് എയർപോർട്ട് കമ്പനിയുടെ സിഇഒ അയ്മൻ അബു അബാബ സ്ഥിരീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്