ഖത്തർ ജഴ്സിയണിഞ്ഞ ബ്രിട്ടീഷുകാരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത യു എ ഇ നിഷേധിച്ചു
ഖത്തർ ജഴ്സിയണിഞ്ഞതിനു ബ്രിട്ടീഷുകാരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത യു എ ഇ നിഷേധിച്ചു. ബ്രീട്ടീഷ്-സുഡാനി ഇരട്ട പൗരത്വമുള്ള അലി ഈസ അഹ്മദിനെ ഖത്തർ ജഴ്സിയണിഞ്ഞതിനു അറസ്റ്റ് ചെയ്തു എന്നായിരുന്നു കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്.
അതേ സമയം , തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പോലീസിൻ്റെ വിലപ്പെട്ട സമയം വേസ്റ്റാക്കിയതിനാണു ഇയാൾക്ക് മേൽ കേസ് ചുമത്തപ്പെട്ടതെന്നാണു ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസത്തെ ടൂർണമെൻ്റിൽ ഖത്തറിനു വേണ്ടി സ്റ്റേഡിയത്തിൽ ആരവമുയർത്തിയ തന്നെ യു എ ഇ ഫാൻസ് മർദ്ദിച്ചുവെന്നാരോപിച്ച് ഇയാൾ ഷാർജ പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നിരുന്നു. എന്നാൽ മർദ്ദനമേറ്റ പാടുകൾ ഇയാൾ സ്വയം നിർമ്മിച്ചവയാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇത് പ്രകാരം മാധ്യമ ശ്രദ്ധ നേടാൻ പോലീസിൻ്റെ വിലപ്പെട്ട സമയം വേസ്റ്റാക്കുകയായിരുന്നു ഇയാളെന്ന് തെളിയുകയും ഇയാളെ വിചാരണക്ക് വിധേയനാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa