ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ജവാസാത്ത് 23,951 അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങൾ പുറപ്പെടുവിച്ചു
ജിദ്ദ: ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് പൗരന്മാർക്കും വിദേശികൾക്കുമെതിരെ മുഹറം മാസത്തിൽ സൗദി ജവാസാത്ത് (23951) അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങൾ പുറപ്പെടുവിച്ചു.
വിവിധ റീജിയണൽ പാസ്‌പോർട്ട് വകുപ്പുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്‌ടറേറ്റിൻ്റെ കമ്മിറ്റികളെടുത്ത ഈ തീരുമാനങ്ങളിൽ തടവും പിഴയും നാടുകടത്തലും എല്ലാം ഉൾപ്പെടുന്നു.
എല്ലാ പൗരന്മാരും വിദേശികളും സ്ഥാപന ഉടമകളും വ്യക്തികളും, ഇഖാമ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൈമാറ്റം ചെയ്യുകയോ ജോലിയിൽ നിയമിക്കുകയോ യാത്രാ സൗകര്യം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
നിയമ ലംഘകരെക്കുറിച്ച് വിവരം നൽകി സഹകരിക്കാൻ ജവാസാത്ത് എല്ലാവരോടും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa