തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കഴിഞ്ഞ ഹജ്ജിനിടെ കാണാതായി മരിച്ച  മുഹമ്മദ്‌ മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന മകനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മകന് ദാരുണാന്ത്യം

ത്വാഇഫ്: ഇക്കഴിഞ്ഞ ഹജ്ജിനിടെ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ മകനും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മകൻ റിയാസ് മരിച്ചു.

റിയാസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യക്കും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. മക്കയിൽ നിന്നി് കുവൈത്തിലേക്കുള്ള യാത്ര മാധ്യേ ഏകദേശം 300 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്.

പിതാവിൻ്റെ മൃതദേഹം കണ്ടെത്തിയതായുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് കുടുംബ സമേതം മക്കിയിലെത്തിയാതായിരുന്നു റിയാസും സഹോദരൻ സൽമാനും.

ഖബറടക്ക ചടങ്ങുകൾക്ക് ശേഷം ഇന്ന് പുലർച്ചെ റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്.

കാണാതായ തന്റെ പിതാവിനെ കാണാതായത് മുതൽ കൂടെനിൽക്കുകയും തെരച്ചിലിന് നേതൃത്വം നൽകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു റിയാസ് മക്കയിൽ നിന്നും മടങ്ങിയത്.

മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ആയിരുന്നു മുഹമ്മദ് മാസ്റ്ററെ ബുധനാഴ്ച മഗ്രിബ് നമസ്കാരാനന്തരം  മറവ് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്